Thursday
20
July 2017

അറിയാനും അടുക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

Shabab Webadmin

കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ വളരുന്ന തലമുറയില്‍ അസഹിഷ്ണുതക്കും അനൈക്യചിന്തകള്‍ക്കും അറുതിവരുത്താന്‍ കഴിയുകയുള്ളൂ എന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എ അസ്ഗറലി, യു പി യഹ്‌യാഖാന്‍, അബ്ദുല്‍അസീസ്, സി മരക്കാരുട്ടി, യൂനുസ് നരിക്കുനി, നബീല്‍ ഫാറൂഖി, സുബൈദ് പാലത്ത് പ്രസംഗിച്ചു.