Tuesday
30
May 2017

മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടി വേണം: കെ എന്‍ എം

Shabab Webadmin


കോട്ടക്കല്‍: ഛിദ്രശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുംവിധം പ്രകോപനപരമായ പ്രസംഗംങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ ‘ബഹുസ്വരത, ഫാസിസം, തീവ്രവാദം എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍കരീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ എന്‍ എ ഖാദര്‍ ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രന്‍, ഡോ. ജാബിര്‍ അമാനി, ബഷീര്‍ വള്ളിക്കുന്ന്, മനോജ് ജോസ് വി, റിഹാസ് പുലാമന്തോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എം ടി മനാഫ്, ഉബൈദുല്ല താനാളൂര്‍, ഡോ. പി പി മുഹമ്മദ്, പ്രഫ, എം കുഞ്ഞിമൊയ്തീന്‍കുട്ടി, ടി അബ്ദുസ്സമദ്, പി എം അബ്ദുല്‍അസീസ്, കെ പി അബ്ദുല്‍വഹാബ്, സയ്യിദ് സഖാഫ് തങ്ങള്‍, ഇബ്‌റാഹീം രണ്ടത്താണി, ടി ആബിദ് മദനി, പി സുഹൈല്‍ സാബിര്‍, എം ടി അയ്യൂബ്, ഷാനവാസ് പറവന്നൂര്‍, സഹീര്‍ വെട്ടം, എ സൈതാലിക്കുട്ടി പ്രസംഗിച്ചു.