Tuesday
22
August 2017

മതപരിവര്‍ത്തനത്തെ തീവ്രവാദമായി ചിത്രീകരിക്കരുത്: കെ എന്‍ എം

Shabab Webadmin


മങ്കട: മതപരിവര്‍ത്തനത്തെ തീവ്രവാദമായി ചിത്രീകരിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഓഫീസുകളെയും അകാരണമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പൊലീസ് മാധ്യമ കൂട്ടുകെട്ടുകളുടെ ശ്രമം അപലപനീയമാണെന്ന് മലപ്പുറം ഈസ്റ്റ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകള്‍ വ്യക്തമാക്കി. അരിപ്ര ഗ്രെയ്‌സ് ഹോമില്‍ നടന്ന മങ്കട മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി അന്‍വര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി അബൂബക്കര്‍മദനി, അബ്ദുല്‍ഹമീദ് കുനിയില്‍, എം സുബൈര്‍, എ നൂറുദ്ദീന്‍, ടി അബ്ദുല്‍മജീദ് സ്വലാഹി, ഉമ്മര്‍ തയ്യില്‍ പ്രസംഗിച്ചു.
നിലമ്പൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ പൂക്കോട്ടുംപാടത്ത് ജില്ലാ പ്രസിഡന്റ് പി അബൂബക്കര്‍ മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൂസ ചുങ്കത്തറ അധ്യക്ഷതവഹിച്ചു. വല്ലാഞ്ചിറ അബ്ദുല്‍കരീം, എം സുബൈര്‍ വണ്ടൂര്‍, പി സലീം സുല്ലമി, പ്രഫ. പി പി ബഷീര്‍ പ്രസംഗിച്ചു.