Tuesday
30
May 2017

മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണം: കെ എന്‍ എം

Shabab Webadmin


കല്പറ്റ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കുകയും ന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങള്‍ റെയ്ഡു നടത്തി അവര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്ന് കെ എന്‍ എം ബഹുജന സംഗമം ആവശ്യപ്പെട്ടു.  ബഹുസ്വരത, തീവ്രവാദം, നവസലഫിസം എന്ന വിഷയത്തിലുള്ള ബഹുജന സംഗമം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി കെ പോക്കര്‍ ഫാറൂഖി അധ്യക്ഷതവഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, റിഹാസ് പുലാമന്തോള്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഖലീലുറഹ്മാന്‍ മുട്ടില്‍, മമ്മുട്ടി മുസ്‌ലിയാര്‍, സാലിഹ് പിണങ്ങോട് പ്രസംഗിച്ചു.