Monday
11
December 2017

കോഴിക്കോട് സൗത്ത് ജില്ല എം എസ് എം കെയര്‍ ഇറ

admin


കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം തേടിയുള്ള യാത്രകള്‍ സമൂഹത്തിന്റെ പുനരുദ്ധാനം ലക്ഷ്യമിടേണ്ടതുണ്ടെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച കെയര്‍ ഇറ ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈ.പ്രസിഡന്റ്ഫവാസ് എളേറ്റില്‍ അധ്യക്ഷതവഹിച്ചു. മുഹമ്മദ് റിയാസ് (കരിയര്‍ കൗണ്‍സിലര്‍, ഇന്‍ക്യുബേഷന്‍), അനീസ് പൂവത്തി (ഫാകല്‍റ്റി, കേരള സിവില്‍ സര്‍വീസ് അക്കാദമി), അഹമ്മദ് സാജു (ലൈസണ്‍ ഓഫീസര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍), മുഹമ്മദ് ഫൈസല്‍ (ഫോട്ടോ ജേര്‍ണലിസ്റ്റ്, സൂം ഇന്‍ ടിവി), സയ്യിദ് ഷഹീര്‍ (കണ്‍സല്‍ട്ടന്റ് സൈകോളജിസ്റ്റ്, ടിസ്സ്) ക്ലാസ്സെടുത്തു. അന്‍വര്‍ സാദത്ത്, അദീബ് പൂനൂര്‍, ഷബീര്‍ രാരങ്ങോത്ത്, ഹനീഫ് ഫാറൂഖി, തഹ്‌ലിയ പ്രസംഗിച്ചു.