Saturday
21
July 2018

ഇരുണ്ട യുഗത്തിലൊരു പ്രകാശപുസ്തകം

പി കെ ശബീബ്

ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്ന് 1000 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകം എണീറ്റുവരുന്നു. അത് പ്രകാശത്തിന്റെ പുസ്തകമായിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ലോകം ആചരിച്ചു. ഒളിമങ്ങാത്ത ഒരു സഹസ്രാബ്ദം പഴക്കമുള്ള ശാസ്ത്ര നേട്ടങ്ങളുടെ താളുകളോരോന്നും അനാവരണം ചെയ്യപ്പെട്ടു. ഒപ്പം നമ്മുടെ പാഠ്യപുസ്തകങ്ങള്‍ക്ക് അന്യമായിരുന്ന ഇബ്‌നുഅല്‍ഹൈതം എന്ന മഹാനായ ശാസ്ത്രകാരനും.
അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ റോമാസാമ്രാജ്യം നിലംപതിച്ചു. അരിസ്റ്റോട്ടിലും പ്ലാറ്റോയും ആര്‍ക്കിമെഡീസും യൂക്ലിഡും ടോളമിയുമെല്ലാം അടങ്ങുന്ന പ്രതിഭകളുടെ നിര ലോകത്തനേകം വിജ്ഞാനനേട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരായിരുന്നു. ഇവര്‍ക്ക് ശേഷം യൂറോപ്പ് നീണ്ട സുഷുപ്തിയിലേക്ക് വഴുതിവീണു. ഇരുണ്ടയുഗം അഥവാ ഉമൃസ മഴല എന്നാണ് ഈ കാലത്തെ ലോകം വിശേഷിപ്പിച്ചത്. പിന്നീട് നാം കേള്‍ക്കുന്നത് 15-ാം നൂറ്റാണ്ടിനുശേഷമുള്ള കഥകളാണ് കോപ്പര്‍നിക്കസും ഗലീലിയോും ബ്രൂണെയും കെപ്ലറും ന്യൂട്ടണുമടങ്ങുന്ന ശാസ്ത്രലോകത്തെക്കുറിച്ചാണ്.
അഞ്ചാം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനും ഇടയിലെ നീണ്ട ആയിരം വര്‍ഷം ലോകമാകെ അന്ധകാരം വ്യാപിച്ചിരുന്നു എന്ന് ധ്വനിപ്പിക്കുമാറ് ചരിത്രം ആ കാലഘട്ടത്തെ വിസ്മരിച്ചു. യൂറോപ്പിന്റെ ഉറക്കം ലോകത്തിന്റെ ഉറക്കമായി ചിത്രീകരിക്കപ്പെട്ടു. ദിവ്യപ്രകാശവുമായൊരു പ്രവാചകന്‍ ലോകത്ത് വെളിച്ചം വിതറിയത് ഈ കാലത്താണ്. ജ്ഞാനതൃഷ്ണയുള്ള ഖലീഫമാര്‍ ലോകം ഭരിച്ചത് ഈ കാലത്താണ്. ഇരുണ്ടയുഗത്തിനും നവോത്ഥാനത്തിനുമിടയിലുള്ള നീണ്ട ഇടവേളയെ വിജ്ഞാനംകൊണ്ട് നിറച്ച പ്രതിഭകള്‍ ജീവിച്ചതും ഇക്കാലത്താണ്. ഈ അറേബ്യന്‍ ശാസ്ത്ര പ്രതിഭകളെ വിസ്മരിച്ചൊരു ചരിത്രം അപൂര്‍ണവുമാണ്.
അബു അലി അല്‍ഹസന്‍ ഇബ്‌നു അല്‍ഹയ്തം 11-ാം നൂറ്റാണ്ടിലെ മഹാനായ ഒരു ഭൗതിക ശാസ്ത്രപ്രതിഭയായിരുന്നു. പ്രകാശ പരീക്ഷണങ്ങളില്‍ വ്യാപൃതനായിരുന്ന അദ്ദേഹം പ്രകാശത്തെക്കുറിച്ച് ഏഴ് വാള്യങ്ങളിലായി എഴുതിയ പുസ്തകമാണ് കിതാബ് അല്‍മനാളിര്‍ അഥവാ പ്രകാശ ഭൗതിക പുസ്തകം. 2015 ലോക പ്രകാശവര്‍ഷമായി ആചരിച്ചപ്പോള്‍ ലോകം ചര്‍ച്ച ചെയ്തത് 1000 വര്‍ഷം പഴക്കമുള്ള ഈ പുസ്തകമായിരുന്നു.
ശാസ്ത്ര നിഗമനങ്ങള്‍ രൂപപ്പെടുന്നത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. അരിസ്റ്റോട്ടിലും പ്ലാറ്റോയുമെല്ലാം ശാസ്ത്ര നിഗമനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കൃത്യമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. കൃത്യമായ ഒരു രീതി ശാസ്ത്രത്തോടു കൂടി ആധുനികശാസ്ത്രം 15-ാം നൂറ്റാണ്ടിനുശേഷം നവോത്ഥാന യൂറോപ്പിലാണ് രൂപപ്പെട്ടത് എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ടെലസ്‌കോപ്പിലൂടെ ആകാശം നിരീക്ഷിച്ച് നിഗമനങ്ങള്‍ രൂപപ്പെടുത്തിയ ഗലീലിയോയെ പോലുള്ളവരെ ആധുനിക ശാസ്ത്രജ്ഞരായി കണക്കാക്കുന്നത് ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ആധുനിക ശാസ്ത്ര രീതിശാസ്ത്രത്തെ സൂക്ഷ്മമായി പിന്തുടര്‍ന്ന് ഗവേഷണം നടത്തിയ ആളായിരുന്നു ഇബ്‌നുഅല്‍ഹയ്തം. അദ്ദേഹത്തിന്റെ ഓരോ സിദ്ധാന്തവും കൃത്യമായ പരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ രൂപപ്പെടുത്തി എടുത്തതായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആദ്യത്തെ യഥാര്‍ഥ ശാസ്ത്രജ്ഞന്‍ (എശൃേെ ൃtuല രെശലിശേേെ) എന്ന് വിളിക്കാവുന്നതാണ്.  ആധുനിക ശാസ്ത്രം അതിന്റെ രീതിശാസ്ത്രം രൂപപ്പെടുത്തുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അതിനെ പ്രയോഗവത്കരിച്ചു എന്നത് ഇബ്‌നുഅല്‍ഹൈതമിനെ സവിശേഷനാക്കുന്നു.
കാഴ്ച എങ്ങനെ സാധ്യമാകുന്നു എന്നത് ഒരു അടിസ്ഥാന പ്രശ്‌നമായിരുന്നു. നമ്മുടെ കണ്ണില്‍ നിന്നുള്ള പ്രകാശം വസ്തുക്കളില്‍ വീണ് അവ പ്രകാശിക്കുന്നതുകൊണ്ടാണ് അവയെ നാം കാണുന്നത് എന്നായിരുന്നു അക്കാലത്തെ നിഗമനം. പ്ലേറ്റോ, യൂക്ലിഡ്, ടോളമി തുടങ്ങിയ മുന്‍കാല ശാസ്ത്രകാരന്മാരുടെ കാലങ്ങളിലെ അന്വേഷണങ്ങളുടെ കണ്ടെത്തലായിരുന്നു അത്. കണ്ണില്‍നിന്നും പ്രകാശം പുറപ്പെട്ടിട്ടാണെങ്കില്‍ ഇരുട്ടിലും കാഴ്ച സാധ്യമാകേണ്ടതല്ലേ? അടുത്തുള്ള ചന്ദ്രനെക്കണ്ട് കാലങ്ങള്‍ കഴിഞ്ഞല്ലേ അകലെയുള്ള നക്ഷത്രത്തെ കാണാന്‍പറ്റൂ? തുടങ്ങിയ ലളിതമായ സംശയങ്ങള്‍ക്കു മുമ്പില്‍പോലും ഈ നിഗമനം പരാജയപ്പെടുന്നതായി കാണാം.
കൃത്യമായ പരീക്ഷണങ്ങളിലൂടെ കാഴ്ചയെക്കുറിച്ചുള്ള ഈ അശാസ്ത്രീയ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഇബ്‌നു അല്‍ഹൈതം. ഒരു ഇരുട്ടറയിലേക്ക് പ്രകാശം പ്രവഹിക്കുന്ന നേര്‍ത്ത ഒരു സുഷിരം പുറംലോകത്തിന്റെ തലതിരിഞ്ഞ ഒരു പ്രതിബിംബം ചുമരില്‍ രൂപപ്പെടുത്തുന്നു എന്ന് പരീക്ഷണങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കി. ഇതിനെ പിന്‍ഹോള്‍ ക്യാമറ എന്നാണ് പറയുക. നിരനിരയായി കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്ന് വരുന്ന പ്രകാശം ചെറുസുഷിരത്തിലൂടെ ഇരുണ്ട നിലവറയിലേക്ക് കടത്തി ഭിത്തിയില്‍ പതിഞ്ഞ തലതിരിഞ്ഞ മെഴുകുതിരിയുടെ പ്രതിബിംബം നോക്കി പ്രകാശത്തിന്റെ നേര്‍രേഖാ സഞ്ചാരം അദ്ദേഹം വിശദീകരിച്ചു.
ഇരുണ്ടമുറി (റമൃസൃീീാ) എന്ന അര്‍ഥം വരുന്ന ക്യാമറ ഒബ്‌സ്‌കൂറ (ഇമാലൃമ ീയരൌൃമ) എന്നാണ് ഇത്തരം പ്രതിബിംബ രൂപീകരണം അറിയപ്പെടുന്നത്. നമ്മുടെ കണ്ണിലും അതുപോലെ ആധുനിക ക്യാമറകളിലും അടിസ്ഥാനപരമായി നടക്കുന്നത് ഈ പ്രവര്‍ത്തനം തന്നെയാണ്. അതുകൊണ്ടുതന്നെ ഇബ്‌നുഹൈതമിന്റെ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ പിന്നീട് ലോകത്ത് സൃഷ്ടിച്ചത് വന്‍വിപ്ലവം തന്നെയാണ്. ഒപ്പം പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും.
ഇബ്‌നു അല്‍ഹൈതമിന്റെ പ്രകാശപഠനം കാഴ്ചയുടെ ഭൗതികശാസ്ത്രം വിശദീകരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വിജ്ഞാനകൗതുകം അവിടെ അവസാനിച്ചില്ല. കണ്ണിന്റെ ഘടനയെക്കുറിച്ചായി പിന്നീടുള്ള പഠനങ്ങള്‍. ഫിസിക്‌സില്‍ നിന്ന് ഫിസിയോളജിയിലേക്കുള്ള ഈ യാത്ര അപ്രതീക്ഷിതമായിരുന്നില്ല. അത് ആ കാലഘട്ടത്തിലെ വിജ്ഞാന സമ്പാദനത്തിന്റെ പ്രത്യേകതയായിരുന്നു. അറിവിനെ ശാഖകളാക്കി വിഭജിച്ച് അകറ്റുന്നതിനുപകരം പാരസ്പര്യത്തിന്റെ സാധ്യതകള്‍ അവര്‍ തേടി. കവിയും ഗണിതജ്ഞനും വൈദ്യനും ജ്യോതിശാസ്ത്രജ്ഞനും എല്ലാം ഒരേ വ്യക്തിയുടെ വിശേഷണങ്ങളായി നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ അറേബ്യന്‍ ജ്ഞാനികളെ പോളിമാത്തുകള്‍ (ജീഹ്യാമവേ) അഥവാ ബഹുമുഖ പ്രതിഭകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒമര്‍ഖയ്യാം ഇക്കാലഘട്ടത്തിലെ കവിയും ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു.
പ്രകാശ പുസ്തകത്തിലെ ആദ്യ മൂന്ന് വാള്യങ്ങളും കാഴ്ചയെക്കുറിച്ചായിരുന്നു. അതില്‍ കാഴ്ചയുടെ ഭൗതിക കണ്ണുമായി ബന്ധപ്പെട്ട ശരീരശാസ്ത്രം, കാഴ്ചയുടെ മനശാസ്ത്രം എന്നീ വിഷയങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടു. കണ്ണിന്റെ ഘടനയും ഭാഗങ്ങളും അദ്ദേഹം വിശദീകരിച്ചു. നേത്രലെന്‍സും റെറ്റിനയുമെല്ലാം അദ്ദേഹത്തിന്റെ പഠനങ്ങളില്‍ കാണാം. കണ്ണിന്റെ ഘടനയുമായി ബന്ധപ്പെട്ട് പിന്നീട് കൃത്യമായ അവഗാഹം മനുഷ്യന് സാധ്യമായിട്ടുണ്ടെങ്കിലും തന്റെ നിഗമനങ്ങളെ ഏറ്റവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തി എന്നതാണ് ഇബ്‌നു അല്‍ഹൈതമിന്റെ വിജയം.
പ്രകാശത്തിന്റെ പ്രതിഫലനവും അപവര്‍ത്തനവും ഇബ്‌നുഅല്‍ഹൈതം പഠനവിധേയമാക്കി. പ്രകാശം ഘടകവര്‍ണങ്ങളായി മാറുന്ന പ്രകീര്‍ണനവും മഴവില്ലിന്റെ രൂപപ്പെടലും അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളായിരുന്നു. ചക്രവാളങ്ങളിലെ ചന്ദ്രന്‍ തലക്ക് മുകളിലുള്ളതിനെക്കാള്‍ വലുതാണ് എന്ന ധാരണ നിലനിന്നിരുന്നു. അത് കാഴ്ചയിലെ മായ (ശഹഹൗശെീി) മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു. ഇങ്ങനെ കണ്ണിന്റെ ഘടനമുതല്‍ സൂര്യന്റെ ഗ്രഹണം വരെ വൈവിധ്യമാര്‍ന്ന പഠനങ്ങള്‍ നടത്തിയ മഹാപ്രതിഭയായിരുന്നു ഇബ്‌നുഅല്‍ഹൈതം.
അറിവിന് അതിരുകളില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയവരായിരുന്നു അറേബ്യന്‍ ജ്ഞാനികള്‍. അതുകൊണ്ടുതന്നെ വിവര്‍ത്തനം അവരുടെ പഠനത്തിന്റെ മുഖ്യഘടകമായിരുന്നു. ഗ്രീക്ക് നാഗരികതയും ഇന്ത്യന്‍ സംസ്‌കാരവും ലോകത്ത് വിതച്ച ജ്ഞാനശകലങ്ങള്‍ ഓരോന്നും അന്വേഷിച്ച് കണ്ടെത്തുക എന്നത് അവരുടെ വിദ്യാസങ്കല്പത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു. മുന്‍കാലങ്ങളിലെ മുഖ്യമായ എല്ലാ പഠനങ്ങളും തന്റെ അന്വേഷണത്തില്‍ വന്നിട്ടുണ്ടെന്ന് ഇബ്‌നുഅല്‍ഹൈതമിന് ബോധ്യമുണ്ടായിരുന്നു. പ്രകാശ പുസ്തകത്തിന്റെ അവതാരികയില്‍ ഇപ്രകാരം കാണാം. ‘ഇതുവരെ പ്രകാശഭൗതികത്തില്‍ ആയിരത്തോളം പ്രബന്ധങ്ങള്‍ വന്നിട്ടുണ്ട്. ഈ പുസ്തകത്തിന്റെ വായനക്കാരന്‍ പഴയ പ്രബന്ധങ്ങള്‍ പരതേണ്ടതില്ല. കാരണം ഈ പുസ്തകത്തില്‍ കഴിഞ്ഞ കാലത്തെ മുഖ്യമായ എല്ലാ പഠനങ്ങളും വിവരിച്ചിട്ടുണ്ട്.”. വിവരസാങ്കേതികവിദ്യയുടെ യാതൊരു സാധ്യതയുമില്ലാത്ത കാലത്ത് ഇത്തരം വാചകങ്ങള്‍ കുറിക്കുക എന്നത് ആധികാരികതയുടെയും സൂക്ഷ്മജ്ഞാനത്തിന്റെയും അടയാളമാണ്.
ഇബ്‌നു അല്‍ഹൈതം ഇരുനൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അതില്‍ 55 എണ്ണം മാത്രമാണ് കാലപ്രവാഹത്തില്‍ അവശേഷിച്ചത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും അവ യൂറോപ്യന്‍ നവോത്ഥാനത്തെ ഏറെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. റോജര്‍ ബേക്കല്‍, ക്രിസ്ത്യന്‍ ഹൈജന്‍സ്, റെനെ ദെക്കാര്‍ത്തെ തുടങ്ങിയ നവോത്ഥാന പ്രതിഭകളെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. അല്‍ഹസന്‍ (അഹവമ്വലി) എന്നാണ് പശ്ചാത്യലോകത്ത് അദ്ദേഹം അറിയപ്പെട്ടത്. ചന്ദ്രനിലെ ഒരു അഗ്നിപര്‍വത മുഖ(രൃമലേൃ)ത്തിനും വാനലോകത്തെ ഒരു ക്ഷുദ്രഗ്രഹത്തിനും അല്‍ഹസന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആഘോഷിച്ചത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. യൂറോ കേന്ദ്രീകൃതമാണ് ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന ധാരണക്കുള്ള പരസ്യമായ തിരുത്താണ് അത്. നമ്മുടെ ബിരുദബിരുദാനന്തര പ്രകാശ ഭൗതിക പുസ്തകങ്ങളില്‍പോലും ഇബ്‌നു അല്‍ഹൈതമിന്റെ പേര് പ്രതിപാദിക്കുന്നില്ല എന്നതാണ് വസ്തുത. പ്രകാശവര്‍ഷം ഇബ്‌നുഹൈതമിന്റെ സംഭാവനകള്‍ ചര്‍ച്ച ചെയ്തു. ഒപ്പം ഏഴ് നൂറ്റാണ്ടുകളോടും ജ്വലിച്ചുനിന്ന ഇസ്‌ലാമിക ശാസ്ത്ര വിജ്ഞാനീയങ്ങളും
ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം മുസ്‌ലിംലോകം ഒരു കണക്കെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. വൈകിയാണെങ്കിലും ലോകത്തിന്റെ നെറുകയിലെത്തിയ പ്രതിഭകള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു ഗതകാല ചരിത്രം ആത്മവിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ആ സമൂഹം പ്രതാപകാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആവശ്യപ്പെടുന്നു. ശാസ്ത്ര നവോത്ഥാനം ഒരു രാത്രികൊണ്ട് സാധ്യമാകുന്നതല്ല. അതിന് ഇച്ഛാശക്തിയും ദിശാബോധവുമുള്ള ഒരു നേതൃത്വം അനിവാര്യമാണ്. പരന്ന വായനയും വിശാല ഗവേഷണവും അനിവാര്യമാണ്. സമര്‍പ്പണ ബോധമുള്ള ഒരു സമൂഹത്തിനേ ദൈവസഹായമുണ്ടാകൂ… തീര്‍ച്ച