Monday
25
September 2017

പലിശത്തുകയും അനന്തരാവകാശവും

admin

ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു വലിയ തുകയുണ്ട്. അതിന്റെ ഗണ്യമായ ഭാഗം അയാളുടെ നിക്ഷേപത്തിന്മേലുള്ള പലിശയാണ്. അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ വിട്ടുപോയ ആസ്തി എന്ന നിലയില്‍ അക്കൗണ്ടിലുള്ള മൊത്തം തുക ഭാഗിച്ചെടുക്കാന്‍ പാടുണ്ടോ?

മുറാദ് കണ്ണൂര്‍

പലിശത്തുക ഭുജിക്കുന്നത് നിക്ഷേപകന് മാത്രമല്ല, അയാളുടെ അനന്തരാവകാശികള്‍ക്കും നിഷിദ്ധം തന്നെയാണ്. അതിനാല്‍ പലിശത്തുക മാറ്റിവെച്ചിട്ട് നിക്ഷേപകന്റെ മൂലധനം മാത്രമേ അയാളുടെ അനന്തരാവകാശികള്‍ക്ക് അനുവദനീയമാവുകയുള്ളൂ. പലിശത്തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. അത് ബാങ്കില്‍ നിന്ന് സ്വീകരിക്കാനേ പാടില്ലെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം, അത് ഇസ്‌ലാമിക ദൃഷ്ട്യാ നിക്ഷേപകനോ അയാളുടെ അനന്തരാവകാശികള്‍ക്കോ അവകാശപ്പെട്ടതല്ല. എന്നാല്‍ ആ തുക പലിശ സ്ഥാപനമായ ബാങ്കിനു തന്നെ വിട്ടുകൊടുക്കുന്നതിനെക്കാള്‍ താരതമ്യേന ഉത്തമം കടക്കെണിയില്‍ അകപ്പെട്ടവര്‍ക്കോ, ഭീമമായ ചികിത്സാച്ചെലവ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കോ മറ്റോ നല്കുകയാണ് എന്ന അഭിപ്രായമാണ് ആധുനിക കാലത്തെ മറ്റു ചില പണ്ഡിതന്മാര്‍ക്കുള്ളത്.