Monday
25
September 2017

ഇസ്‌ലാമിക് ട്യൂട്ടോറിയല്‍

admin

മുട്ടില്‍: നിരന്തര പഠനവും ചിന്തയും വിശ്വാസികളുടെ ഊര്‍ജവും ആയുധവുമാണെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി. കെ എന്‍ എം മുട്ടില്‍ യൂണിറ്റ് സംഘടിപ്പിച്ച ഇസ്‌ലാമിക് ട്യൂട്ടോറിയല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി യൂനുസ് ഉമരി, അബ്ദുല്ല താനേരി, സൈതലവി വടകര, അബു കുട്ടമംഗലം, ഗഫൂര്‍ നുസ്‌രി, ഖലീലുര്‍റഹ്മാന്‍ പ്രസംഗിച്ചു.

കെ എന്‍ എം മുട്ടില്‍ യൂണിറ്റ് സംഘടിപ്പിച്ച ഇസ്‌ലാമിക് ട്യൂട്ടോറിയല്‍ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.