Friday
23
June 2017

ഹുസൈന്‍മടവൂരിന് യാത്രയയപ്പ് നല്‍കി

admin

നരിക്കുനി: സഊദി രാജാവിന്റെ പ്രത്യേക അതിഥിയായി ഹജ്ജ് കര്‍മത്തിന് പോകുന്ന ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരിന് നരിക്കുനി പൗരാവലി യാത്രയയപ്പ് നല്‍കി. കെ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി സി മുഹമ്മദ് മാസ്റ്റര്‍, ടി കുഞ്ഞബ്ദുല്ല ഹാജി, ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍, കൊയിലോത്ത് മമ്മു, കെ. മൂസ മാസ്റ്റര്‍, ആലിക്കുട്ടി, റസാഖ് മാസ്റ്റര്‍, സത്താര്‍ മാസ്റ്റര്‍, ഇല്യാസ്, മുഹമ്മദ് തണല്‍, നാരായണന്‍ നായര്‍, അബ്ദുല്ല, കെ അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.